വി.എസിന്റെ പിഎയുടെ ഭാര്യയെ പിരിച്ചുവിട്ട ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
13 July 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിഎ സുരേഷിന്റെ ഭാര്യയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സുരേഷിന്റെ ഭാര്യ ഷീബയെ നോര്‍ക്ക അസിസ്റ്റന്റ് സ്ഥാനത്തു നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ഷീബയെ നോര്‍ക്കയില്‍ അസിസ്റ്റന്റായി നിയമിച്ചത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. ഷീബ അടക്കം 15 പേരെയായിരുന്നു ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ഇതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.