ബ്രെറ്റ് ലീ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
13 July 2012

ഓസ്‌ട്രേലിയയുടെ ലോകോത്തര ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. കരിയറില്‍ നിരന്തരം പരിക്ക് വേട്ടയാടിയിരുന്ന ലീയെ ഇത്തവണയും പരിക്ക് ചതിച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയാന്‍ തീരുമാനമെടുത്തത്. ഈ മാസം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കു തയാറെടുക്കുന്നതിനിടെ പരിക്കേറ്റ ബ്രെറ്റ് ലീ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.