നേപ്പാള്‍ സ്വദേശിക്ക് 170 വര്‍ഷം ശിക്ഷ

single-img
13 July 2012

നേപ്പാള്‍ സ്വദേശിയായ 35 കാരന് നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ. ശിഖര്‍പുര്‍ സ്വദേശി ബാജിര്‍ സിംഗിന് 170 വര്‍ഷം തടവാണ് സിന്ധുപാല്‍ചൗക്ക് ജില്ലാ കോടതി വിധിച്ചത്. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു കടത്തി വില്ക്കുകയായിരുന്നു. ഇന്ത്യയില്‍നിന്നു മടങ്ങിയെത്തിയ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ പരാതി നല്കി. ബാജിര്‍ സിംഗിന്റെ അനുയായികളായ രണ്ടുപേര്‍ക്ക് പതിനാറും പന്ത്രണ്ടരയും വര്‍ഷം വീതം തടവു കോടതി വിധിച്ചു.