Kerala

ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് ഇനി 24 മണിക്കൂറും പോലീസ് കാവല്‍

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിന് ഇനി 24 മണിക്കൂര്‍ പോലീസ് കാവല്‍. ഒരു ജീപ്പും മൂന്നു പോലീസുകാരും സര്‍വ സമയവും ഓഫീസിനു മുന്നിലുണ്ടാവും. കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപത്താണ് മന്ത്രിയുടെ കോട്ടയത്തെ ഓഫീസ്. രണ്ടുതവണ ഓഫീസിനു നേരേ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് 24 മണിക്കൂറും പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.