സിറിയന്‍ പ്രശ്‌നം: അന്നന്റെ നിര്‍ദേശത്തിനു പിന്തുണയുമായി ചൈന

single-img
12 July 2012

സിറിയന്‍ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള അന്തര്‍ദേശീയ നീക്കങ്ങളില്‍ ഇറാനെയും ഉള്‍പ്പെടുത്തണമെന്ന യുഎന്‍ ദൂതന്‍ കോഫിഅന്നന്റെ നിര്‍ദേശത്തിനു ചൈന പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ ഇതര രാജ്യങ്ങളുടെ കൂടി സഹകരണത്തോടെ വേണം സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നാണു ചൈനയുടെ അഭിപ്രായമെന്നു വിദേശമന്ത്രാലയ വക്താവ് ലിയുവിമിന്‍ ചൂണ്ടിക്കാട്ടി. സിറിയന്‍ പ്രസിഡന്റ് അസാദിനെതിരേ പ്രമേയം പാസാക്കാനുള്ള അമേരിക്കയുടെയും അറബിരാജ്യങ്ങളുടെയും ശ്രമത്തെ രക്ഷാസമിതിയില്‍ ഡബിള്‍വീറ്റോ പ്രയോഗിച്ച് നേരത്തെ ചൈനയും റഷ്യയും തടയുകയുണ്ടായി.