പെട്രോള്‍ പമ്പുകള്‍ 16നും 17നും അടച്ചിടും

single-img
12 July 2012

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പെട്രോള്‍ പമ്പുകള്‍ 16, 17 തീയതികളില്‍ അടച്ചിടും. ഡീലര്‍ കമ്മീഷന്‍, കുറഞ്ഞതു ബില്‍ തുകയുടെ അഞ്ചു ശതമാനമാക്കുക, അപൂര്‍വ ചന്ദ്രാ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം പുതിയ പമ്പുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് 48 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുന്നതെന്ന് സംസ്ഥാന പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു.