ഗണേഷിനെതിരെ പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി

single-img
12 July 2012

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കി. ഗണേഷ്‌കുമാര്‍ മോശം സ്വഭാവക്കാരനാണെന്നും ഗണേഷിന്റെ സ്വഭാവദൂഷ്യത്തിന്റെ ജീവിക്കുന്ന തെളിവുകള്‍ ഹാജരാക്കാമെന്നും ജോര്‍ജ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ യുഡിഎഫ് യോഗത്തില്‍ ഹാജരാക്കുമെന്നും ജോര്‍ജ് കത്തില്‍ പറയുന്നു. സിപിഎം കണ്ണൂര്‍ ലോബിക്കൊപ്പം ചേര്‍ന്ന് ഗണേഷ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പി.സി.ജോര്‍ജ് കത്തില്‍ ആരോപിച്ചിട്ടുണ്ട്. നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ പ്രശ്‌നത്തില്‍ ഗണേഷും ജോര്‍ജും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗണേഷിനെതിരെ ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. അഞ്ചുപേജുള്ള കത്തിന്റെ കോപ്പി യുഡിഎഫ് കണ്‍വീനര്‍ക്കും നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ അറിവോടെയാണ് കത്ത് നല്‍കുന്നതെന്നും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി.ജോര്‍ജ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.