പ്രതിപക്ഷ ബഹളം: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

single-img
12 July 2012

ഏഴുവര്‍ഷം മുമ്പു നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഇതിനിടെ ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷാംഗങ്ങള്‍ കൂവി വിളിച്ചുവെന്ന ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു ബഹളം വെച്ചതിനെത്തുടര്‍ന്നാണ് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചത്. കൂവിവിളിച്ചവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. സഭാനടപടികളുടെ വീഡിയോ പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.