സര്‍ക്കാര്‍ ഭൂമാഫിയയുടെ നിയന്ത്രണത്തില്‍: വി.മുരളീധരന്‍

single-img
12 July 2012

പാലാ, കോട്ടയം എന്നിവടങ്ങളിലെ ഭൂപ്രഭുക്കന്‍മാരുടെ നിയന്ത്രണത്തിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ദല്ലാളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍ക്കാരിന്റെ ഒളിച്ചുകളിയുടെ ഭാഗമാണ് പി.സി.ജോര്‍ജും വനംമന്ത്രി ഗണേഷ്‌കുമാറും തമ്മിലുള്ള തര്‍ക്കമെന്നും വി.മുരളീധരന്‍ പറഞ്ഞു.