കേരള പോലീസിലെ ഒഴിവുകള്‍; അധികാരം ഇരുട്ടില്‍ തപ്പുന്നു

single-img
12 July 2012

കേരള പോലീസില്‍ നികത്താനാകാത്ത ഒഴിവുകള്‍ അധികാരികള്‍ക്ക് തലവേദനയാകുന്നു. പോലീസ് സ്മറ്റഷനുകളിലെ നൈറ്റ് ഡ്യൂട്ടിക്കും സ്‌റ്റേഷന്‍ ഡ്യൂട്ടിക്കുമൊന്നും പോലീസുകാര്‍ തികയുന്നില്ലെന്ന പരാതി സ്‌റ്റേഷനധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായിട്ട് കാലങ്ങളായി. പക്ഷേ ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇതിനെപ്പറ്റി യുണ്ടാകുന്നില്ല. നൈറ്റ് പെട്രോളിങ്ങിന് ജീപ്പില്‍ ഡ്രൈവറെയും കൂട്ടി രണ്ടു പേര്‍ മാത്രമാണ് ഡ്യൂട്ടി നോക്കുന്നത്. രാത്രി ഏതെങ്കിലും കുറ്റവാളകളെ കണ്ടെത്തിയാല്‍ അവരെ സ്‌റ്റേഷനില്‍ ശകാണ്ടു വരുന്ന കാര്യമാണ് ബുദ്ധിമുട്ട്.

രാത്രി ബീറ്റിങ്ങിന് പോകുന്നത് ഹോം ഗാര്‍ഡുകളാണെന്ന പരാതി പണ്ടേ പൊതുജനങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പോലീസുകാരെ സഹായിക്കു മാത്രമാണ് ഹോം ഗാര്‍ഡുകളുടെ ജോലിയെന്നിരിക്കലും പോലീസിന്റെ അധികാരത്തില്‍ ചിലപ്പോഴൊക്കെ കൈ കടത്തുന്നെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ അടുത്തസമയം കേരളപോലീസില്‍ രണ്ടായിരം പേരെ നിയമിച്ചെങ്കിലും ഇതിനു മുമ്പ് റിട്ടയറായവരുടെ കണക്കു മനാക്കിയാല്‍ അതുകൊണ്ടൊന്നുമാകില്ലെന്ന് സാധാരണക്കാര്‍ക്കുപോലുമറിയാം.

വര്‍ഷാവര്‍ഷം നടക്കുന്ന റിട്ടയര്‍മെന്റിന് ബദലായി പുതിയ നിയമനങ്ങളും നടത്തണമെന്ന ശക്തമായ വാദം പോലീസില്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഐ.എ.എസ്‌കാര്‍ക്കും ഐ.പി.എസ്. കാര്‍ക്കും ആവശ്യത്തില്‍ കൂടുതല്‍ പോലസിനെ സഹായത്തിന് നിയോഗിക്കരുതെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.