മക്കയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

single-img
12 July 2012

മക്കയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.മക്ക – ജിദ്ദ ഹൈവേയിലാണു അപകടമുണ്ടായത്.കോഴിക്കോട് മുത്തേടത്ത് സ്വദേശി വെളുത്തേടത്ത് മമ്മദ് കോയ ( 65 ) ആണ് മരിച്ച മലയാളി.ഇന്നോവ ടാക്‌സിയാണ് അപകടത്തില്‍ പെട്ടത്. ടയര്‍ പൊട്ടി വാഹനം മറിയുകയായിരുന്നു. ജിദ്ദയിലുള്ള മകന്‍ സലീമിനെയും മകള്‍ സുഹ്റയെയും കാണാന്‍ മക്കയില്‍ നിന്നു പുറപ്പെട്ടതായിരുന്നു മമ്മദ് കോയ.