ചൈനയുശട 396 അംഗ ഒളിമ്പിക് ടീമിനെ പ്രഖ്യാപിച്ചു

single-img
12 July 2012

2008ല്‍ ഒളിമ്പിക് ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ചൈന ലണ്ടനിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 396 കായിക താരങ്ങളെയാണ് ചൈന ലണ്ടനിലേക്കയയ്ക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ചൈന ഇത്തവണയും മികച്ച ടീമിനെയാണ് അയയ്ക്കുന്നത്. 2008ല്‍ ബെയ്ജിംഗില്‍ നടന്ന ഒളിമ്പിക്‌സില്‍ ചൈന 51 സ്വര്‍ണമെഡലുകള്‍ നേടി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ ആവര്‍ത്തിച്ചതുപോലുള്ള സ്വര്‍ണ നേട്ടം ഇത്തവണയും ചൈനീസ് താരങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, നാല്പതിലേറെ സ്വര്‍ണമെഡലുകള്‍ നേടാനായാല്‍ ഒന്നാമതെത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ബെയ്ജിംഗ് ഒളിമ്പിക് ഓര്‍ഗനൈസിംഗ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ജിയാംഗ് സിവോയു പറഞ്ഞു.