കാന്‍ഡി ടെസ്റ്റ്: പാകിസ്ഥാനെതിരെ ശ്രീലങ്ക ജയത്തിലേക്ക്

single-img
12 July 2012

പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ജയത്തിലേക്ക്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 299/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ശേഷിക്കേ 188 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനുള്ളത്. അസ്ഹര്‍ അലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് പാക്കിസ്ഥാനെ കരകയറ്റിയത്. അലി 136 റണ്‍സ് നേടി. ആസാദ് ഷെഫീഖ് (പുറത്താകാതെ 55), മുഹമ്മദ് ഹഫീസ് (52) എന്നിവരും തിളങ്ങി. ലങ്കയ്ക്ക് വേണ്ടി രങ്കന ഹെരാത്ത് നാലും ദില്‍ഹാരോ ഫെര്‍ണാണ്‌ടോ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.