കേന്ദ്രമന്ത്രിസഭയില്‍ ആന്റണി ഇനി രണ്ടാമന്‍

single-img
12 July 2012

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിക്ക് തൊട്ടരികില്‍ ആന്റണിക്ക് ഇരിപ്പിടം ലഭിച്ചത് കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ ആരായിരിക്കുമെന്ന സംശയങ്ങള്‍ക്ക് അവസാനമായി. ആന്റണിക്ക് തൊട്ടടുത്ത ഇരിപ്പിടം ശരദ് പവാറിനായിരുന്നു. പ്രണാബിന്റെ പകരക്കാരനാവുമെന്ന് കരുതിയിരുന്ന പി.ചിദംബരത്തിന് പവാറിന്റെ തൊട്ടടുത്തായിരുന്നു സ്ഥാനം. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാവുന്നതോടെ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ ആന്റണിയായിരിക്കും അധ്യക്ഷതവഹിക്കുക. നേരത്തെ പ്രണാബായിരുന്നു പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നത്.