യെമനില്‍ ചാവേര്‍ ആക്രമണത്തില്‍ 22 മരണം

single-img
11 July 2012

യെമന്‍ തലസ്ഥാനമായ സനായിലെ പോലീസ് അക്കാഡമിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 22 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.അല്‍ക്വയ്ദയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കപ്പെടുന്നു. ക്‌ളാസുകള്‍ക്കു ശേഷം അക്കാഡമിയില്‍നിന്ന് കേഡറ്റുകള്‍ പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.