മലബാര്‍ സിമന്റ്‌സിലെ അഴിമതി മുഴുവന്‍ സിബിഐ അന്വേഷിക്കണം: വിഎസ്

single-img
11 July 2012

മലബാര്‍ സിമന്റസിലെ മുഴുവന്‍ അഴിമതിക്കേസുകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട ആരോപണം മാത്രമാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരാണു ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു പിന്നിലുള്ളത്. ചാക്ക് രാധാകൃഷ്ണനെപ്പോലെയുള്ള ഇടനിലക്കാര്‍ എങ്ങനെ ആയിരക്കണക്കിനു കോടി രൂപ ആസ്തിയുള്ളവരായി മാറിയെന്ന് അന്വേഷിക്കണം. കേസ് മുഴുവനായി തേച്ചുമാച്ചു കളയാനും അഴിമതിക്കാരെ സംരക്ഷിക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ്. ആരോപിച്ചു.