പോലീസ് സിപിഎം എംഎല്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എളമരം കരീം

single-img
11 July 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍മാരുടെ ഫോണുകള്‍ അന്വേഷണസംഘം ചോര്‍ത്തുകയാണെന്ന് എളമരം കരീം എംഎല്‍എ. തന്റേതുള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ പോലീസ് ടാപ്പ് ചെയ്യുന്നുണ്‌ടെന്നും ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്‌ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും കരീം നിയമസഭയില്‍ ആവശ്യപ്പെട്ടു. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കരീം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.