ടി.പി.വധം: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മോഹനന്റെ സത്യവങ്ങ്മൂലം

single-img
11 July 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ കുറ്റസമ്മതം നടത്തിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കുപ്രചാരണമാണെന്നും ടി.പി. വധത്തില്‍ തനിക്ക് പങ്കില്ലെന്നും മോഹനന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് മോഹനനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സത്യവാങ്മൂലം നല്‍കിയത്. മോഹനനെ കോടതി രണ്ടു ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.