കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ സജീവം: ആഭ്യന്തരമന്ത്രി

single-img
11 July 2012

കേരളത്തില്‍ മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ സജീവമാകാന്‍ ശ്രമിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു വിവരം ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തു ചില ഇടതു തീവ്രവാദ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനായി വനമേഖലകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പോലിസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം നടത്തിവരുന്നതായും മന്ത്രി അറിയിച്ചു. സി. ദിവാകരന്‍, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.