സിറിയ; പ്രതിപക്ഷം റഷ്യയുമായി ചര്‍ച്ച നടത്തും

single-img
11 July 2012

മാസങ്ങളായി തുടര്‍ന്നുവരുന്ന സിറിയന്‍ പ്രതിസന്ധിയെക്കുറിച്ചു റഷ്യയുമായി ചര്‍ച്ച നടത്തുന്നതിന് അബ്ദുള്‍ബാസത് സിയെദയുടെ നേതൃത്വത്തിലുള്ള സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പ് നിശ്ചയിച്ചു. സിയെദ ഇന്ന് മോസ്‌കോയ്ക്കു തിരിക്കും. ഇതിനിടെ, സിറിയയിലെ അക്രമം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കാന്‍ പ്രസിഡന്റ് അസാദ് സമ്മതിച്ചതായി യുഎന്‍ ദൂതന്‍ കോഫി അന്നന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പറഞ്ഞു. അസാദുമായി കഴിഞ്ഞദിവസം ഡമാസ്‌കസില്‍ അന്നന്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ അക്രമം നടക്കുന്ന ഡിസ്ട്രിക്ടുകളിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കാനാണ് അസാദ് ഭരണകൂടത്തിന്റെ പദ്ധതി. പടിപടിയായി മറ്റു പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കും. സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇറാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവുമെന്ന് അന്നന്‍ വ്യക്തമാക്കി.