കര്‍ണാടക: ഷെട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
11 July 2012

കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി.വി. സദാനന്ദ ഗൗഡ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് ഇന്നലെ രാജിക്കത്ത് കൈമാറിയതോടെയാണ് ഷെട്ടാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ജഗദീഷ് ഷെട്ടാറിനെ നേതാവായി ചൊവ്വാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തിരുന്നു. 2008ല്‍ കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു ഷെട്ടാര്‍. ഇതിനിടെ, മന്ത്രിസ്ഥാനത്തിനായി ചരടുവലികള്‍ മുറുകി. ഗൗഡയെ അനുകൂലിക്കുന്ന അമ്പതോളം എംഎല്‍എമാര്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. നേതൃമാറ്റമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഒരുപക്ഷത്തും ചേരാതെനിന്ന ആഭ്യന്തരമന്ത്രി ആര്‍. അശോക് യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.