മാനേജരായി സാനിയയുടെ അമ്മയും ഒളിമ്പിക് സംഘത്തില്‍

single-img
11 July 2012

സാനിയ മിര്‍സയുടെ മാതാവായ നസീമ മിര്‍സയെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടെന്നീസ് വനിതാ ടീമിന്റെ മാനേജരായി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ നിയമിച്ചു. രണ്ടംഗങ്ങള്‍ മാത്രമുള്ള(സാനിയ മിര്‍സ, രുഷ്മി ചക്രവര്‍ത്തി) വനിതാ ടെന്നീസ് ടീമിന്റെ മാനേജരായാണ് നസീമയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം അടുത്ത വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്. ജൂലൈ ഒന്നിനു ചേര്‍ന്ന ടെന്നീസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നസീമയെ മാനേജരായി തെരഞ്ഞെടുത്തത്. ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെയും മാനേജരായിരുന്നു നസീമ. പരിചയസമ്പന്നയായ നസീമയുടെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്ന് അസോസിയേഷന്‍ വിലയിരുത്തുന്നു.എന്നാല്‍, അസോസിയേഷനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാനിയയെ തണുപ്പിക്കാനായാണ് ഈ നടപടിയെന്നും പറയപ്പെടുന്നുണ്ട്.