കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവച്ചു

single-img
11 July 2012

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സദാനന്ദ ഗൗഡ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഗൗഡ രാജിക്കത്ത് നല്‍കിയത്. രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യവുമായി നൂറുകണക്കിന് അനുഭാവികളാണ് സദാനന്ദഗൗഡയുടെ വസതിയ്ക്കും രാജ്ഭവനിന് മുന്നിലും തടിച്ചുകൂടിയത്. ഇവരെ പിരിച്ച് വിടാന്‍ പോലീസിന് ബലപ്രയംഗം നടത്തേണ്ടിവന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജഗദീഷ് ഷെട്ടാറും ഇന്ന് ഗവര്‍ണറെ സമീപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തില്‍ സഭാ നേതാവായി ജഗദീഷ് ഷെട്ടാറിനെ തെരഞ്ഞെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സദാനന്ദ ഗൗഡ രാജിവയ്ക്കാന്‍ തയാറായത്. പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ നാളെ ചുമതലയേല്‍ക്കും.