പിണറായി കാരായിമാരെ സന്ദര്‍ശിച്ചു

single-img
11 July 2012

ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂരിലെ സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലില്‍ സന്ദര്‍ശിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജന്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കാരായി രാജനെ വിട്ടുകിട്ടാന്‍ വടകര കോടതി പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കാനാണ് വാറന്‍ഡ്. ഇതിന് തലേന്നാണ് പിണറായി, കാരായി രാജനെ കണ്ടത് എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രാധാന്യം.