പാര്‍ട്ടിയുടെ അഭിപ്രായമല്ല പി.സി. ജോര്‍ജ്പറഞ്ഞത്; ആന്റണി രാജു

single-img
11 July 2012

നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ആന്റണി രാജു രംഗത്ത്. ജോര്‍ജ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. ചെയര്‍മാന്‍ കെ.എം.മാണി പറയുന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായം. ജോര്‍ജ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടി ഗൗരവമായി കാണാറില്ലെന്നും ആന്റണി രാജു പറഞ്ഞു.