കേരളത്തില്‍ കേസെടുപ്പിക്കലല്ലാതെ മറ്റൊന്നും നടക്കുന്നില്ല: പന്ന്യന്‍ രവീന്ദ്രന്‍

single-img
11 July 2012

ഭരണമില്ലാത്ത ഒരുഅവസ്ഥയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ആരെങ്കിലും തുമ്മിയാല്‍ കേസെടുപ്പിക്കുക മാത്രമാണ് ഇന്നു നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐയുടെ നേതൃത്വത്തില്‍ പികെവി, ഇ.കെ.പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ യുഡിഎഫ് പ്രതിരോധത്തിലായപ്പോഴാണ് മന്ത്രി ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും തമ്മില്‍ കൊമ്പുകോര്‍ത്തത്. അപ്പോഴാണ് വിദ്യാഭ്യാസവകുപ്പില്‍ എല്ലാ പച്ചകുത്തിയതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. നെല്ലിയാമ്പതി തോട്ടവുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു പി.സി.ജോര്‍ജും ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം ജനങ്ങളെ വിഡ്ഢികളാക്കുന്നതിനാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.