കോടതിയെ വിമര്‍ശിക്കുന്നതിനു മുമ്പ് പത്തുവട്ടം ചിന്തിക്കണം: പാക് ജഡ്ജി

single-img
11 July 2012

കോടതിയെക്കുറിച്ചോ ജഡ്ജിമാരെക്കുറിച്ചോ എന്തെങ്കിലും പറയുന്നതിനുമുമ്പ് പത്തുവട്ടം ചിന്തിക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉമര്‍അത്ത ബന്ദിയാല്‍.മതകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഷെര്‍ അലിക്ക് എതിരേയുള്ള കോടതിയലക്ഷ്യക്കേസിന്റെ വിചാരണവേളയിലാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്. ഷെര്‍ അലി നിരുപാധികം മാപ്പുപറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് 11ലേക്കു നീട്ടിവച്ചു.ജ്ജ് ക്വോട്ട സംബന്ധിച്ച നയം ചോദ്യംചെയ്ത് ചില സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ മതകാര്യവകുപ്പിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളെ വിമര്‍ശിച്ചതിനാണ് അലിക്കെതിരേ കേസെടുത്തത്.