മമത പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു പ്രണാബ്

single-img
11 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഉത്തരാഖണ്ഡിലെ എംഎല്‍എമാരെയും എംപിമാരെയും കണ്ടു വോട്ട് അഭ്യര്‍ഥിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മൂന്നോ നാലോ ദിവസം മുമ്പ് തീരുമാനമെടുക്കുമെന്നാണു മമത പറഞ്ഞതെന്നു പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. മമതയുമായി ഇതുവരെ പിന്തുണ സംബന്ധിച്ചു സംസാരിച്ചിട്ടില്ലെന്നും അവര്‍ തയാറായാല്‍ ചര്‍ച്ച നടത്തുമെന്നും പ്രണാബ് പറഞ്ഞു.