ഉപരാഷ്ട്രപതി: ഹമീദ് അന്‍സാരിക്ക് തൃണമൂല്‍ പിന്തുണയില്ല

single-img
11 July 2012

ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഹമീദ് അന്‍സാരിയെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നു സൂചന. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ പൗത്രനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതിസ്ഥാനത്തേക്കു പരിഗണിക്കണമെന്നാണു മമതയുടെ ആവശ്യം.
ഉപരാഷ്ട്രപതിയായി തുടരുന്ന ഹമീദ് അന്‍സാരി രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ ലോക്പാല്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നാണു തൃണമൂല്‍ നേതൃത്വം വിശദീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെയോ എഴുത്തുകാരിയും മുന്‍ എംപിയുമായ കൃഷ്ണ ബോസിനെയോ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണു തൃണമൂലിന്റെ ആവശ്യം.