കയ്‌റോയില്‍ സൈന്യത്തിന് എതിരേ പ്രകടനം

single-img
11 July 2012

പിരിച്ചുവിട്ട പാര്‍ലമെന്റ് പുനസ്ഥാപിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സി പുറപ്പെടുവിച്ച ഉത്തരവ് പരമോന്നത ഭരണഘടനാ കോടതി മരവിപ്പിച്ചതിനു പിന്നാലെ ആയിരങ്ങള്‍ കയ്‌റോയില്‍ സൈന്യത്തിന് എതിരേ പ്രകടനം നടത്തി. പുനസ്ഥാപിക്കപ്പെട്ട പാര്‍ലമെന്റ് ചൊവ്വാഴ്ച 12 മിനിറ്റ് സമ്മേളിച്ചശേഷം അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു പിരിയുകയായിരുന്നു. ഇതിനുശേഷമാണ് ഭരണഘടനാ കോടതി മുര്‍സിയുടെ ഉത്തരവു മരവിപ്പിച്ചതായി പ്രഖ്യാപിച്ചത്. കയ്‌റോയിലെ തഹ്‌റീര്‍ ചത്വരത്തില്‍ പ്രകടനം നടത്തിയവര്‍ സൈന്യത്തിനെതിരേ മുദ്രാവാക്യം മുഴക്കി. ഇതേസമയം എതിരാളികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു വെളിയിലും പ്രകടനം നടത്തി.