ഈജിപ്തില്‍ സൈന്യത്തെ ധിക്കരിച്ച് പാര്‍ലമെന്റ് സമ്മേളിച്ചു

single-img
11 July 2012

ഭരണഘടനാ കോടതിയെയും സൈന്യത്തെയും ധിക്കരിച്ച് പാര്‍ലമെന്റ് ചേര്‍ന്നത് ഈജിപ്തിലെ അധികാര വടംവലി രൂക്ഷമാക്കി. പിരിച്ചുവിട്ട പാര്‍ലമെന്റ് പുനഃസ്ഥാപിച്ചുകൊണ്ട് ഞായറാഴ്ച പ്രസിഡന്റ് മുര്‍സി പുറപ്പെടുവിച്ച ഉത്തരവു നിലനില്‍ക്കില്ലെന്ന് ഭരണഘടനാകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതിവിധി കാറ്റില്‍പ്പറത്തി പാര്‍ലമെന്റ് ഇന്നലെ സമ്മേളിച്ചു. 12 മിനിറ്റു മാത്രം ദീര്‍ഘിച്ച സമ്മേളനം ഭരണഘടനാ കോടതിവിധിക്കെതിരേ അപ്പീല്‍കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.