കാരായിമാരെ പിണറായി ജയിലിലെത്തി കണ്ടത് ദുരൂഹമെന്ന് ചെന്നിത്തല

single-img
11 July 2012

ഫസല്‍ വധക്കേസിലും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലിലെത്തി കണ്ട നടപടി ദുരൂഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.