വിജിലന്‍സിനെ രാഷ്ട്രീയകളിക്കുപയോഗിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

single-img
10 July 2012

വിജിലന്‍സിനെ ഒരിക്കലും രാഷ്ട്രീയ കളിക്കുപയോഗിക്കില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനെതിരേയുളള ഭൂമിദാന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന കത്ത് താന്‍ കണ്ടില്ലെന്ന് മന്ത്രി പറഞ്ഞു.