മുല്ലപ്പള്ളി മൊസാംബിക് സന്ദര്‍ശിക്കുന്നു

single-img
10 July 2012

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ മോസാംബിക് സന്ദര്‍ശനം 13ന് ആരംഭിക്കും. സുരക്ഷാകാര്യത്തില്‍ മൊസാംബിക്കുമായി ധാരണയിലാകുന്നതിനായാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സന്ദര്‍ശനം നടത്തുന്നത്. 14ന് ഇതു സംബന്ധിച്ച് മൊസാംബിക്കിലെ ആഭ്യന്തര ഉപമന്ത്രി ജോസ് മണ്ര്ടയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 15 വരെയാണ് മന്ത്രിതല സംഘം സന്ദര്‍ശനം നടത്തുന്നത്. മൊസാംബിക്കിലെ ഇന്ത്യക്കാരുമായി 13ന് പ്രത്യേക കൂടിക്കാഴ്ചയും മന്ത്രിയും സംഘവും നടത്തുന്നുണ്ട്.