പെയ്‌സിന് ആശ്വാസമായി മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം

single-img
10 July 2012

ലണ്ടന്‍ ഒളിമ്പിക്‌സിലേക്കുള്ള ടീം സെലക്ഷന്റെ പേരില്‍ നിറം മങ്ങി നിന്ന ലിയാണ്ടര്‍ പെയ്‌സിന് വിംബിള്‍ഡണില്‍ മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം. ഫൈനലില്‍ ഇന്ത്യയുടെ പെയ്‌സ്- വെസ്‌നിന സംഖ്യം മൈക്ക് ബ്രയാന്‍- ലിസാ റയ്മണ്ട് സംഖ്യത്തോട് 3-6, 7-6, 4-6 എന്ന സ്‌കോറിനു പരാജയപ്പെട്ടു. നിലവില്‍ നാലാം സിഡായ പെയ്‌സ്- യെലേന സംഖ്യത്തെ രണ്ടര മണിക്കൂര്‍ നേരത്തെ പോരാട്ടനു ശേഷമാണ് രണ്ടാം സീഡായ മൈക്ക്- ലിസാ സംഖ്യം തോല്‍പ്പിച്ചത്.