സ്റ്റേഷനില്‍നിന്നു പ്രതികളെ മോചിപ്പിച്ച സംഭവം; കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

10 July 2012
എസ്എഫ്ഐയുടെ കളക്ടേറ്റ് മാര്‍ച്ചില്‍ അക്രമം നടന്നതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച സംഭവത്തിലെ പ്രതി സിപിഎം നേതാവായ കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് അറസ്റ്റിലായി. ഇന്നു പുലര്‍ച്ചെ അഞ്ചിന് തയ്യിലിലെ വീട്ടില്‍നിന്നു എസ്ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുഷ്പരാജിനെ പിടികൂടിയത്. ജാമ്യമില്ലാവകുപ്പുകള്‍ ഉപയോഗിച്ചാണ് പുഷ്പരാജിനെതിരേ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തെ ഇന്ന് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.