പി. ജയരാജനെ അറസ്റ്റ് ചെയ്യാത്തത് അക്രമമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പ്രകാരം

single-img
10 July 2012

ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ തിങ്കളാഴ്ച രണ്ടാംവട്ടം ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാതിരുന്നതു വ്യാപകമായ അക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു സൂചന. അറസ്റ്റ് ചെയ്യാന്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയശേഷം അവസാനനിമിഷം പോലീസ് പിന്മാറുകയായിരുന്നു. ജയരാജനെ അറസ്റ്റ് ചെയ്താല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന രീതിയിലായിരുന്നു ആഭ്യന്തരവകുപ്പിനു ലഭിച്ച റിപ്പോര്‍ട്ട്. ഭരണകക്ഷിക്കാരുടെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നതടക്കം വ്യാപക അക്രമങ്ങള്‍ക്കു സിപിഎം ഒരുക്കം നടത്തിയിട്ടുണെ്ടന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍, അങ്ങനെയൊന്നും സംഭവിക്കില്ലെന്നും അക്രമമുണ്ടായാല്‍ത്തന്നെ നേരിടാന്‍ കഴിയുമെന്നും ജില്ലാ പോലീസ് നേതൃത്വം വ്യക്തമാക്കിയെങ്കിലും നിയമസഭ നടക്കുന്നതിനാല്‍ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ആഭ്യന്തരവകുപ്പ് അറസ്റ്റിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.