വിരമിക്കല്‍ തീരുമാനത്തില്‍ പശ്ചാത്താപമുണ്ട്: ഗാംഗുലി

single-img
10 July 2012

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2008 ല്‍ വിരമിച്ചതില്‍ പശ്ചാത്താപമുണെ്ടന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നാല്പതാം ജന്മദിനമായ ഞായറാഴ്ച കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പയില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലിയെ ഇറാനി ട്രോഫി ടൂര്‍ണമെന്റ് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ടീമില്‍ നിന്നും ഒഴിവാക്കിയ ദേഷ്യത്തിലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഇത് തെറ്റായി പോയെന്ന് ഇപ്പോല്‍ തോന്നുന്നുണെ്ടന്നുമാണ് ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഗാംഗുലി പറഞ്ഞത്.