ഗണേഷ്‌കുമാറിനെ പി.സി.ജോര്‍ജ് വിമര്‍ശിച്ചത് ശരിയായില്ലെന്ന് ചെന്നിത്തല

single-img
10 July 2012

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് വിമര്‍ശിച്ചത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെല്ലിയാമ്പതി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതു സംബന്ധിച്ച് ഗണേഷ്‌കുമാറിനോടും പി.സി.ജോര്‍ജിനോടും സംസാരിച്ച ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരില്‍ യുഡിഎഫിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യത്തില്‍ മാത്രമാണെന്ന് ചെന്നിത്തല മറുപടി നല്‍കി.