ആട് ആന്റണിക്കായി വീണ്ടും ചെന്നൈയില്‍ തെരച്ചില്‍

single-img
10 July 2012

പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണെ്ടത്തുന്നതിനായി ചെന്നൈയില്‍ വീണ്ടും തെരച്ചില്‍ ഊര്‍ജിതമാക്കി.ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണു കൊല്ലത്തുനിന്നെത്തിയ പോലീസ് സംഘം ഇന്നലെ തെരച്ചില്‍ നടത്തിയത്. രണ്ടു സംഘങ്ങളാണ് ഇവിടെ പരിശോധനകള്‍ നടത്തിയത്. അതേസമയം, മറ്റൊരുസംഘം ആന്ധ്രയിലെ തിരുപ്പതി മേഖലയിലും തെരച്ചില്‍ നടത്തി. വിജയവാഡ പ്രദേശത്തും കഴിഞ്ഞദിവസം ഈ സംഘം പരിശോധന നടത്തിയിരുന്നു.പോലീസ് ചെന്നൈയിലും ആന്ധ്രയിലും നടത്തുന്ന നീക്കങ്ങള്‍ ആട് ആന്റണി മാധ്യമങ്ങള്‍ വഴി അറിയുന്നുണെ്ടന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.