യോഗ്യത കുറഞ്ഞവര്‍ പഠിപ്പിക്കുന്നത് തടയാന്‍ പരിമിതിയുണ്ട്: അബ്ദുറബ്ബ്

single-img
10 July 2012

കേരളത്തിലെ അണ്‍എയ്ഡഡ് മേഖലയില്‍ യോഗ്യത കുറഞ്ഞവര്‍ പഠിപ്പിക്കുന്നതു തടയാന്‍ നിലവിലെ വ്യവസ്ഥയില്‍ പരിമിതിയുണെ്ടന്നു വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. സംസ്ഥാനത്തെ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന അധ്യാപകര്‍ക്കു മതിയായ വേതനം ഉറപ്പുവരുത്തണമെന്നാവശ്യപ്പട്ട് ടി.വി. രാജേഷ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.