ഉർവശി മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു.

single-img
9 July 2012

കൊച്ചി:നടി ഉർവശി തന്റെ മുൻ ഭർത്താവും നടനുമായ മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു. ജൂലായ് 6-ന് എറണാകുളത്ത് കുടുംബക്കോടതി വളപ്പില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നോട്ടീസ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒരാഴ്ചക്കകം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. കെ. രാംകുമാര്‍ അസോസിയേറ്റ്‌സ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളത്ത് കുടുംബക്കോടതി വളപ്പില്‍ വെച്ച് ഉര്‍വ്വശി മദ്യപാനിയാണെന്ന്‌ പരസ്യമായി പറഞ്ഞിരുന്നു.അതെ സമയം അടുത്ത കാലത്ത്‌ ഉദര ശസ്‌ത്രക്രിയ നടത്തിയതിനാല്‍ അതിനോടനുബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങളും,തളര്‍ച്ചയും തനിക്കുണ്ടെന്നും,ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുള്ള ഈ തളര്‍ച്ചയാണ്‌ തന്നെ മദ്യപിച്ചതായി ചിത്രീകരിക്കപ്പെട്ടതെന്നും ഉര്‍വ്വശി പറഞ്ഞു.തന്നെ മോശം സ്ത്രീയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന്‌ ആരോപിച്ച ഉര്‍വ്വശി, മകളുടെ ഭാവിയെ കരുതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുകയണെന്നും പറഞ്ഞു.