ടിപി വധക്കേസില്‍ കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തി

single-img
9 July 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫസല്‍ വധക്കേസില്‍ പ്രതിയായ കാരയി രാജന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാതിനാല്‍ കാക്കനാട്ടെ ജയിലിലെത്തി ഡിവൈഎസ്പി ജോസി ചെറിയാന്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിലെ സിജിത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ചുവെന്നതാണ് കുറ്റം. കണ്ണൂരിലെ ജില്ലാ നേതാവിനെ കേസില്‍ അറസ്റ്റ് ചെയ്യുന്നത് ആദ്യമാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.