സ്യൂ കി ആദ്യമായി പാര്‍ലമെന്റില്‍

single-img
9 July 2012

പട്ടാളഭരണത്തിനെതിരെ കാല്‍നൂറ്റാണ്ടായി മ്യാന്‍മറില്‍ ജനാധിപത്യം കൊണ്ടുവരാന്‍ സമരം ചെയ്ത നൊബേല്‍ പുരസ്‌കാര ജേത്രി ഓങ് സാന്‍ സ്യൂ കി ഇന്നലെ ആദ്യമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍എല്‍ഡി) അധ്യക്ഷയായ സ്യൂ കി മേയ് മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. രാജ്യത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്നലെ പാര്‍ലമെന്റിലെത്തിയ സ്യൂ കി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.