കെ.സുധാകരനെതിരായ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പുതിയ സംഘം

single-img
9 July 2012

കെ.സുധാകരന്‍ എംപിക്കെതിരായ മുന്‍ സഹായിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി ഷേക്ക് ദര്‍വേസ് സാഹിബാണ് സംഘത്തലവന്‍. തൃശൂര്‍ റേഞ്ച് ഐജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യ സംഘത്തിന് പകരമാണ് പുതിയ അന്വേഷണസംഘം രൂപീകരിച്ചത്. കേസ് അട്ടിമറിക്കാനാണ് ഗോപിനാഥിനെ അന്വേഷണ ചുമതല ഏല്‍പിച്ചതെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. എസ്പി ഉണ്ണിരാജ, സിഐ ബാലകൃഷ്ണന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്.