സച്ചിന്റെ റിക്കാര്‍ഡ് ഒരിക്കല്‍ തകരും: കപില്‍

single-img
9 July 2012

സച്ചിന്‍ തെന്‍ഡുക്കല്‍ക്കറിന്റെ അച്ചടക്കമുള്ള ജീവിതവും കളിക്കളത്തിലെ സമര്‍പ്പണവും ആദരിക്കപ്പെടേണ്ടതാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. അതേസമയം സച്ചിന്റെ റിക്കാര്‍ഡ് ഒരിക്കല്‍ തകര്‍ക്കപ്പെടുമെന്നും കപില്‍ പറഞ്ഞു. സുനില്‍ ഗവാസ്‌കറേക്കാള്‍ മികച്ച ഒരു ബാറ്റ്‌സ്മാന്‍ ഉണ്ടാകുമോയെന്ന സംശയമായിരുന്നു തന്റെ തലമുറയിലെ കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കും. എന്നാല്‍ കാലം അതിനുമറുപടി നല്കി. ഗവാസ്‌കറിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാരെ ലോകംകണ്ടു. ക്രിക്കറ്റിനേക്കാള്‍ ഉയരത്തില്‍ ഒരു കളിക്കാരനും വളരാനാവില്ല എന്നതുതന്നെയാണ് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.