റഷ്യയില്‍ വെള്ളപ്പൊക്കം: 150 മരണം

single-img
9 July 2012

ദക്ഷിണ റഷ്യയിലെ ക്രാസ്‌നോഗാര്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയി. അതേസമയം, യുഎസില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചൂടുമൂലം മരിച്ചവരുടെ എണ്ണം 42 ആയെന്ന് അധികൃതര്‍ അറിയിച്ചു. റഷ്യയിലെ ക്രാസ്‌നോഗാര്‍ മേഖലയില്‍ പ്രസിഡന്റ് പുടിന്‍ ഇന്നലെ ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തി. വേഗത്തില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. ഇന്നു ദുഃഖാചരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പുടിന്‍ ക്രെംലിനില്‍ മൂന്നാംവട്ടവും പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.