റോജര്‍ ഫെഡറര്‍ ചരിത്രത്തിനൊപ്പം

single-img
9 July 2012

വിംബിള്‍ഡണില്‍ പുതിയ ചരിത്രം രചിച്ചു സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍. പീറ്റ് സാംപ്രസിന്റെ ഏഴ് വിംബിള്‍ഡണ്‍ കിരീടത്തിനൊപ്പമെത്തിയ ചരിത്രനിമിഷവും പതിനേഴാം ഗ്രാന്‍ഡ്്സ്ലാം നേട്ടവും ഇന്നലെ വിംബിള്‍ഡണിലെ സെന്റര്‍കോര്‍ട്ടില്‍ അവതരിച്ചു. ബ്രിട്ടണിന്റെ സ്വന്തമായ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ചരിത്രത്തിലേക്കു പ്രവേശിച്ചത്. 4-6, 7-5, 6-3, 6-4. വിംബിള്‍ഡണ്‍ ഓപ്പണിന്റെ ചരിത്ര ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും ആന്‍ഡി മുറെയും ഏറ്റുമുട്ടിയപ്പോള്‍ ചരിത്രം ഫെഡറര്‍ക്കൊപ്പമായിരുന്നു. 1938നുശേഷം ഫൈനലിലെത്തുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മുറെ. ജയത്തോടെ ലോക റാങ്കിംഗില്‍ ഫെഡറര്‍ വീണ്ടും ഒന്നാമനായി.