പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബംഗാളി പിടിയിൽ

single-img
9 July 2012

തിരുവനന്തപുരം:പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിയായ അബ്ദുൾ കലാമിനെ(26) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽ‌പ്പിച്ചു.ഇന്നലെ വൈകിട്ട് ആറരയോടെ സംഗീത കോളെജ് പരിസരത്തായായിരുന്നു സംഭവം.വഴുതക്കാട്ടെ പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കോളെജിനു മുൻവശം മുതൽ പിൻതുടർന്ന ഇയാൾ ഇതിൽ ഒരു പെൺകുട്ടിയെ കടന്നു പിടിച്ചു.പെൺകുട്ടി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തുകയും കലാമിനെ പിടികൂടി കൈകാര്യം ചെയ്യുകയും ചെയ്തു.ഇതിനിടെ വിവരമറിയച്ചതിനെതുടർന്ന് കന്റോണ്മെന്റ് പോലീസെത്തി അതേസമയം കലാമിനൊപ്പം ഉണ്ടായിരുന്ന ആൾ അവിടം വിടുകയും ചെയ്തു.