വംശീയാക്രമണം: നൈജീരിയയില്‍ മരണം 115 ആയി

single-img
9 July 2012

മദ്ധ്യ നൈജീരിയയില്‍ രണ്ടുദിവസമായി നടക്കുന്ന വംശീയാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 115 ആയി. ഫുലാനി ഗോത്രവര്‍ഗക്കാര്‍ ക്രൈസ്തവരുടെ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 63 പേരുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവരുടെ നേര്‍ക്കും അക്രമികള്‍ വെടിവയ്പു നടത്തി. വെടിവയ്പില്‍ ഒരു സെനറ്റര്‍ക്കും ഒരു നിയമസഭാംഗത്തിനും ജീവഹാനി നേരിട്ടു. ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രക്കാര്‍ നടത്തിയ അക്രമത്തെ നേരിടാന്‍ സൈന്യത്തെ രംഗത്തിറക്കി. സൈന്യത്തിന്റെ വെടിവയ്പില്‍ 21 അക്രമികള്‍ കൊല്ലപ്പെട്ടു.